Latest NewsIndiaNews

പൗരത്വ ബിൽ: ഡല്‍ഹിയില്‍ കിംവദന്തി പരത്തുന്നത് കോണ്‍ഗ്രസ്; നിലപാട് വ്യക്തമാക്കി അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യതലസ്ഥാനത്തെ അതിക്രമങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസാണ്. ഡല്‍ഹിയിലെ തുക്‌ഡെ-തുക്‌ഡെ ഗാങ്ങിനെ (പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കാന്‍ വലതുപക്ഷ പാര്‍ട്ടികള്‍ ആവിഷ്‌കരിച്ച പ്രയോഗമാണ് തുക്‌ഡെ-തുക്‌ഡെ ഗാങ് എന്നത്) പാഠം പഠിപ്പിക്കാനുള്ള സമയമായെന്നും കോണ്‍ഗ്രസിനെ ഉന്നംവെച്ച് ഷാ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന തുക്‌ഡെ-തുക്‌ഡെ ഗാങ്ങിനെ ശിക്ഷിക്കാനുള്ള സമയമായി. അവരാണ് നഗരത്തിലെ അക്രമങ്ങള്‍ക്ക് കാരണം. ഡല്‍ഹിയിലെ ജനങ്ങള്‍ അവര്‍ക്ക് ശിക്ഷ നല്‍കണമെന്നും ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു. ആരും (പ്രതിപക്ഷം) ഒന്നും പറഞ്ഞില്ല. പാര്‍ലമെന്റിന് പുറത്തിറങ്ങിയതിനു പിന്നാലെ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി-ഷാ ഡല്‍ഹിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button