Latest NewsNewsIndia

ഗുജറാത്തിലെ കര്‍ഷകരെ വെട്ടിലാക്കി വെട്ടുകിളികള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ കര്‍ഷകരെ വെട്ടിലാക്കി വെട്ടുകിളികള്‍. പാകിസ്ഥാനില്‍ നിന്ന കൂട്ടമായെത്തുന്ന വെട്ടുകിളികളാണ് കര്‍ഷകര്‍ക്ക് വിനയായത്. കൂട്ടമായെത്തുന്ന കിളികള്‍ വിളകള്‍ ഒന്നാകെ നശിപ്പിക്കുകയാണ്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്.

വടക്കന്‍ ഗുജറാത്ത്, ബണസ്‌കാന്ത, പടന്‍, കുച് എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ ശല്യം രൂക്ഷമാകുന്നത്. ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികള്‍ കൂട്ടമായി അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ആവണക്ക്, ജീരകം, പരുത്തി, കിഴങ്ങ്, തീറ്റപ്പുല്‍ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. ഏകദേശം 20തോളം താലൂക്കുകളാണ് ഇത്തരത്തില്‍ വെട്ടുകിളി ശല്യം നേരിടുന്നത്. ബണസ്‌കന്തയിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്.

വെട്ടുകിളികളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. സൗത്ത് ഏഷ്യയില്‍ വ്യാപകമായ രീതിയില്‍ വെട്ടുകിളി ശല്യമുണ്ടാകുമെന്ന് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ഭരണകൂടവും പ്രാദേശിക വിദഗ്ധരും ഈ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button