KeralaLatest NewsNewsIndia

പുന്നാര പത്രക്കാരെ, എന്റെ ഫേസ്ബുക്ക് പേജ് എന്റെ സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമാണെന്ന് സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി നേതൃത്വം വന്നതിന് പിന്നാലെ മറുടപടിയുമായി സന്ദീപ് ജി വാര്യര്‍. പുന്നാര പത്രക്കാരെ, എന്റെ ഫേസ്ബുക്ക് പേജ് എന്റെ സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമാണ്. വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

എം ടി.രമേശ് വിശദീകരിച്ചത് എഡിറ്റ് ചെയാതാണ് മാധ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. രമേശേട്ടന്‍ എന്നെ തള്ളി പറഞ്ഞു എന്നൊക്കെ വാര്‍ത്ത കൊടുത്തവര്‍ അദ്ദേഹം പറഞ്ഞത് ഒന്നുകൂടി വ്യക്തമായി കേള്‍ക്കുന്നത് നന്നായിരിക്കും. അവനവന്‍ എഡിറ്ററായ ലോകത്തെ ഏക ഇടമാണ് സാമൂഹ്യ മാധ്യമങ്ങളെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടി സന്ദീപിനെ തള്ളിപ്പറയുകയല്ല ചേര്‍ത്തു പിടിക്കുകയാണ് ചെയ്തിരിക്കുന്നത്. സിനിമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല. നികുതി അടയ്ക്കാത്തവര്‍ക്ക് സ്വാഭാവികമായി അതൊരു ഭീഷണിയായി തോന്നിയേക്കാം. ‘ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്’ ആര്‍ക്കെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ നന്നായിപ്പോയെന്നും അദേഹം പറയുന്നു.

സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണത്തില്‍ സന്ദീപ് വാര്യരെ തള്ളി എം.ടി രമേശ് നേരത്തെ രംഗത്ത് വന്നിരുന്നു. സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണം വ്യക്തിപരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞിരുന്നു.
വിമര്‍ശിക്കുന്നവരോട് പക വീട്ടുന്ന സമീപനം ബി.ജെ.പിയ്ക്കില്ല. ഫേസ്ബുക്ക് കുറിപ്പ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും എം.ടി രമേശ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ സന്ദീപ് നേരത്തെ വിമര്‍ശിച്ചിരുന്നു. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധിക്കണം. ഇന്‍കംടാക്സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണം, കയ്യോടെ പിടിച്ചാല്‍ ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും അദേഹം ഓര്‍മിപ്പിച്ചിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

പുന്നാര പത്രക്കാരെ, എന്റെ ഫേസ്ബുക്ക് പേജ് എന്റെ സ്വന്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടമാണ്. അവനവൻ എഡിറ്ററായ ലോകത്തെ ഏക ഇടമാണ് സാമൂഹ്യ മാധ്യമങ്ങൾ.

ബിജെപിയുടെ നിലപാട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി.രമേശ് പറയുന്നതാണ്. രമേശേട്ടൻ എന്നെ തള്ളി പറഞ്ഞു എന്നൊക്കെ വാർത്ത കൊടുത്തവർ അദ്ദേഹം പറഞ്ഞത് ഒന്നുകൂടി വ്യക്തമായി കേൾക്കുന്നത് നന്നായിരിക്കും. “വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ വിമർശനം നടത്തുന്നവർ അത് കേൾക്കുമ്പോഴും സഹിഷ്ണുത കാണിക്കണം”. ഇത്രയും വാചകങ്ങൾ കൂടി രമേശേട്ടൻ പറഞ്ഞിട്ടുണ്ട്. പാർട്ടി സന്ദീപിനെ തള്ളിപ്പറയുകയല്ല ചേർത്തു പിടിക്കുകയാണ് ചെയ്തിരിക്കുന്നത്.

സിനിമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല. നികുതി അടയ്ക്കാത്തവർക്ക് സ്വാഭാവികമായി അതൊരു ഭീഷണിയായി തോന്നിയേക്കാം. “ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്” ആർക്കെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടെങ്കിൽ നന്നായിപ്പോയി.

https://www.facebook.com/Sandeepvarierbjp/posts/3369464329761976?__xts__%5B0%5D=68.ARBHmZO9TchXMrqXX7Hsjoi7-BF8Z6HWMIYh5Da953UeeWEIptbWS89M7YD4a5EPA-y5cL0A43NpHi9-pB4iLbYs08VWEM-6Onj52wwWMdHGKGhJr0fmQfvuL2MFq4c7MCz_xXzZWrQ3ROphCyBbYoeFc29lp0Ytdi9_emGbQNdGODozgJjQftax7IhH9Dze5uhxEKd0P99HsrIlB9eYEXU3wcj6yJb9-mnOIjXoz7KXDOzcqn1IUal3AX18yMn5HqK4jbge_WRNvUHPvLwXF5Jlb8mqwP-r6a6_EoRILcyy0GYih6r4pNQ36bo6phJnfTsj37H9jkWM7nzzZz_C_g&__tn__=-R

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button