Latest NewsSaudi ArabiaNews

പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

ദമ്മാം: ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ സുരക്ഷാസേന കൊലപ്പെടുത്തിയത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​വാ​ദി​ക​ളു​ടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read also: അയോധ്യയിൽ ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി

അല്‍അനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നുവെന്നാണ് സൂചന. വിവരം അറിഞ്ഞ് ഇവരെ പിടികൂടാനെത്തിയ സേനക്കുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സുരക്ഷാ വിഭാഗത്തിന്റെ തിരിച്ചുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button