KeralaLatest NewsNewsGulf

പൗരത്വ ബിൽ: കാര്യങ്ങൾ മനസ്സിലാക്കാതെ നിയമത്തിനെതിരെ വികാരപരമായി പ്രതികരിക്കുന്നവർ കുടുങ്ങുന്നു; നിരവധി പേർക്ക് ജോലി നഷ്ടമായി; എല്ലാ ഇന്ത്യക്കാരോടും പ്രധാനമന്ത്രിയോടും മാപ്പ് പറഞ്ഞ് ഒരു യുവാവ് കൂടി രംഗത്ത്

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ വികാരപരമായി പ്രതികരിച്ച നിരവധി പേർക്ക് ജോലി നഷ്ടമായി. എല്ലാ ഇന്ത്യക്കാരോടും പ്രധാനമന്ത്രിയോടും മാപ്പ് പറഞ്ഞ് ജോലി നഷ്ടമായ ഒരു യുവാവ് കൂടി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു വീഡിയോ പോസ്റ്റു ചെയ്തതിന്റെ പേരില്‍ തലശ്ശേരിക്കാരിയായ വീട്ടമ്മ മാപ്പു പറഞ്ഞു കൊണ്ടു രംഗത്തുവന്നത്. ഇപ്പോഴിതാ സമാനമായ വിധത്തില്‍ വികാരത്തള്ളിച്ചയില്‍ വാവിട്ടു പറഞ്ഞ വാക്കിന്റെ പേരില്‍ സൗദിയില്‍ ജോലി ചെയ്യുന്ന മറ്റൊരു യുവാവും മാപ്പു പറഞ്ഞു കൊണ്ടു രംഗത്തു വന്നു. സംഘപരിവാര്‍ സൈബര്‍ ഇടങ്ങളിലാണ് ഈ യുവാവിന്റെ മാപ്പു പറച്ചില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു സംസാരിച്ച മലയാളി യുവാവാണ് മാപ്പ് അപേക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്. താന്‍ സങ്കടംകൊണ്ട് പറഞ്ഞതാണെന്നും എല്ലാവരും മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി മലപ്പുറം സ്വദേശിയായ ബില്ലുവാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പദപ്രയോഗവുമായി ടിക്ടോക്കിലെത്തിയ ഇയാള്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു കൊണ്ടാണ് സംസാരിച്ചത്.

താന്‍ ഇന്ത്യ്ക്കാരനാണെന്ന് പറഞ്ഞു കൊണ്ടാണ് ബില്ലു സംസാരിക്കുന്നത്. സംഭവത്തിലെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ മാപ്പു ചോദിച്ചു കൊണ്ടു ബില്ലു വീഡിയോ ഇട്ടു. താന്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് സംസാരിച്ചിട്ടില്ലെന്നും. തെറ്റായ വിധത്തിലാണ് പ്രചരണം നടത്തുന്നതെന്നും യുവാവ് വീഡിയോയിലൂടെ പ്രതികരിക്കുന്നു.

കേരളാ പൊലീസിലും സൗദി പൊലീസിലും സൗദിയില്‍ ഉള്ള ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. നിയമനടപടികള്‍ പേടിച്ചാണ് ഇയാള്‍ ഇപ്പോള്‍ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. നേരത്തെ നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അങ്ങയേറ്റം അവഹേളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത വീട്ടമ്മയാണ് മാപ്പു പറഞ്ഞത്. തലശേരി സ്വദേശിനിയായ യുവതിയാണ് ഇന്നലെ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. താനും കുടുംബവുമായി കളിച്ച വീഡിയോ എങ്ങനെയോ വൈറലായതാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

https://www.facebook.com/1097625553671504/videos/2662729230622195/

shortlink

Related Articles

Post Your Comments

Related Articles


Back to top button