Latest NewsNewsIndia

എല്ലാ മതങ്ങളെയും സമഭാവനയോടെ കണ്ട പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

ആലപ്പുഴ: ഭരണഘടനയ്ക്കു മുമ്പേ ഇന്ത്യയ്ക്ക് മതങ്ങളെ ഒന്നായി കണ്ട പാരമ്പര്യമാണുള്ളതെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകം സത് വിപ്രാ ബഹുദാ വദന്തി എന്നതാണ് നമ്മുടെ സംസ്‌കാരമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭരണഘടനയോ, മറ്റാരെങ്കിലും സംഭാവന ചെയ്തതോ അല്ല ഈ നയം. ഇന്ത്യയുടെ സംസ്‌കാരം പകര്‍ന്നു നല്‍കിയതാണ്. മനുഷ്യന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് നമ്മുടെ സംസ്‌കാരം.

വ്യാപാരി കുടുംബത്തിലെ അംഗമാണ് താന്‍. കച്ചവടത്തില്‍ വിശ്വാസ്യതയാണ് പ്രാധാന്യം. അങ്ങനെയുള്ളവര്‍ക്കെ നിലനില്‍പ്പുള്ളു. അച്ഛനും സഹോദരങ്ങളും ബന്ധുക്കളും വ്യാപാരികളാണ്. മറ്റു പരിപാടികളില്‍നിന്ന് വ്യത്യസ്തമായി വ്യാപാരികള്‍ നല്‍കിയ സ്വീകരണം കുടുംബയോഗം പോലെ ഹൃദയബന്ധമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ അദ്ദേഹം സ്‌നേഹോപഹാരമായി മിസോ ഷാള്‍ അണിയിച്ചു. ജില്ലാ പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി വി. സബില്‍ രാജ്, ട്രഷറര്‍ ജേക്കബ് ജോണ്‍, പ്രതാപന്‍ സൂര്യാലയം തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button