KeralaLatest NewsNews

ആഷിഖ് അബുവിനും കൂട്ടര്‍ക്കുമെതിരെ ഫെയ്‌സ്ബുക്ക്‌ പോര് മുറുക്കി സന്ദീപ് വാര്യര്‍; സംഗീതപരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പറഞ്ഞിട്ട് അത് കൈമാറിയോ?

തിരുവനന്തപുരം: ആഷിഖ് അബുവിനും കൂട്ടര്‍ക്കുമെതിരെ ഫെയ്‌സ്ബുക്ക്‌ പോര് മുറുക്കി സന്ദീപ് വാര്യര്‍. സന്ദീപ് സിനിമാക്കാര്‍ക്കെതിരെ പ്രതികരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ആഷിഖ് അബുവും കൂട്ടരും സംഘടിപ്പിച്ച സംഗീത നിശയില്‍ തട്ടിപ്പ് ആരോപിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ എന്ന പേരിലുള്ള സംഘടനയാണ് കരുണ എന്ന പേരില്‍ സംഗീത നിശ സംഘടിപ്പിച്ചത്. ദുരിതാശ്വാശ പരിപാടി ആയതിനാല്‍ എല്ലാ കലാകാരന്‍മാരും സൗജന്യമായാണ് പങ്കെടുത്തതെന്ന് സംഘടാകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ നിന്ന് ലഭിച്ച പണത്തിന്റെ കണക്കു പോലും വെളിപ്പെടുത്താതെ ആഷിഖ് അബു പ്രോഗാം ഡയറക്റ്ററായ ഷോയുടെ പേരിലാണ് സംഘത്തിന്റെ ഒളിച്ചുകളിയെന്ന് ആരോപണം. ആഷിഖ് അബു, സയനോര ഫിലിപ്പ്, ബിജി ബാല്‍, ഷഹബാസ് അമന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നവംബര്‍ ഒന്നിന് കൊച്ചയില്‍ നടത്തിയ സംഗീത നിശയെ കുറിച്ചാണ് സന്ദീപ് വാര്യരുടെ ആരോപണം. സംഗീത പരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

കൂടാതെ പരിപാടി നടന്ന രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയയവും സൗജന്യനിരക്കില്‍ നല്‍കിയതാണ്. ടിക്കറ്റ് വച്ചാണ് പരിപാടി അവതരിപ്പിച്ചത്. എന്നാല്‍, നവംബര്‍ ഒന്നിന് സംഘടിപ്പിച്ച പരിപാടിയുടെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുമില്ലെന്നാണ് ആരോപണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

പൊരിച്ച മത്തി ടീമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു.

ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവന്‍ സ്വാധീനവും പൊരിച്ച മത്തി ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാസ്റ്റാര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷന്‍ ചെയ്തു കൊടുത്തു. മലയാളത്തിലെ മുഴുവന്‍ സംഗീതജ്ഞരും ലൈറ്റ് ആന്‍ഡ് സൗണ്ട് മുതല്‍ ക്യാമറ വരെയുള്ള മുഴുവന്‍ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെന്റിമെന്‍സില്‍ ആണല്ലോ ഇവര്‍ പണ്ടേ കയറിപ്പിടിക്കാറുള്ളത് .

എന്റെ അറിവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാല്‍ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്റ്റേഡിയം ഹൗസ്ഫുള്‍ ആയിരുന്നു.

പരിപാടിക്കുശേഷം നവംബര്‍ നാലിന് മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് (നന്ദി മാത്രമേ ഉള്ളൂ ) പൊരിച്ച മത്തിക്കാര്‍ പോസ്റ്റിടുന്നു. ശുഭം. പിന്നീട് നാളിതുവരെ ആ പേജില്‍ ആളനക്കമില്ല.

ഇനിയാണ് ചോദ്യം.

വരവ് എത്ര ?
ചിലവില്ല എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകഴിഞ്ഞു.
വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ?
ഉണ്ടെങ്കില്‍ എന്ന്? രേഖ പുറത്ത് വിടുക.
ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല?
പണം ഇതുവരെ കൈമാറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യില്‍ വെച്ചത് ശരിയോ?

നിങ്ങള്‍ കണക്ക് പുറത്തു വിട്ടാല്‍ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടിയല്ലേ.

https://www.facebook.com/Sandeepvarierbjp/posts/3370182643023478?__xts__%5B0%5D=68.ARDSA8L8roIw4ha2fFBI59wcP92ZOCL_J7j7W1ameL5MCMietbsa4M0Pxic4m-HtuEVfal0zivdiqdercLJomr5G68-cOFEy3Gf6u0kdZljGFpq8-imX8omdSJuHauwlVgxD8KRxXXehc84xbfVQM2W6ePuyH0o8IOo9xQOVhDfnPvMeagmRSKeQ98gLsjUQd7LTfW6m5qnFw_eDxSfMmCZaEJvpGDGIKkuZKhxIVtVmTK74sAPbsfQ7Ge-fNOjtguDjcgpbu9ebel3xpXRtEmLMMWF6AOEeKBO_D8W_iqLwX4Q0QJxmd4okxMnBzr2JdYGomqUDuJoRqbDJwa2kppPy-Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button