Latest NewsKeralaNews

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തിട്ടും മോട്ടര്‍ വാഹന ഉദ്യോഗസ്ഥർ പിടികൂടിയില്ലെന്ന് കരുതി ആശ്വസിക്കണ്ട; പണി വരുന്ന വഴി ഇങ്ങനെ

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തിട്ടും മോട്ടര്‍ വാഹന ഉദ്യോഗസ്ഥർ പിടികൂടിയില്ലെങ്കിൽ വലിയ ആശ്വാസത്തോടെയാണ് പലരും വീട്ടിലെത്തുന്നത്. എന്നാൽ അത്രയ്ക്ക് ആശ്വസിക്കണ്ട എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടര്‍ വാഹന വകുപ്പിന്റെ നോട്ടിസ് വീട്ടിലെത്തും. ദേശീയ, സംസ്ഥാന പാതകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകളാണ് നിയമലംഘകരെ പിടികൂടുന്നത്. ഇവയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്നു ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി വാഹന റജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച്‌ ഉടമയ്ക്ക് നോട്ടീസ് അയക്കുകയാണ് അധികൃതർ.

Read also: ഹെല്‍മറ്റ് ഇല്ലാത്തതിന് കഴിഞ്ഞ ആഴ്ച പിടിയിലായവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്

നോട്ടിസ് ലഭിച്ച്‌ 15 ദിവസത്തിന് അകം 500 രൂപ പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങള്‍ വാഹന്‍ സോഫ്റ്റ്‌വെയര്‍ വഴി തടയുകയും ചെയ്യും. കൂടാതെ ഉദ്യോഗസ്ഥര്‍ സ്വന്തം ക്യാമറകളില്‍ പകര്‍ത്തുന്നതും ഇമെയില്‍, വാട്‌സാപ് മുഖേന പൊതുജനങ്ങള്‍ അയയ്ക്കുന്നതുമായ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും അതത് ആര്‍ടിഒമാര്‍പരിശോധിച്ച് നോട്ടിസ് അയയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button