Jobs & VacanciesLatest NewsNews

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ തൊഴിലവസരം

പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ തൊഴിലവസരം. ജനറലിസ്റ്റ് ഓഫീസര്‍ സെ്കയില്‍ II(200), ജനറലിസ്റ്റ് ഓഫീസര്‍ സ്‌കെയില്‍ III(100), സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍(50)എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം/ഗ്രൂപ്പ് ചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന് തസ്തികളിലേക്കും ഒരുമിച്ച് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കില്ല. ആകെ 300 ഒഴിവുകളാണുള്ളത്.

ഓൺലൈൻ പരീക്ഷ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍വെച്ച് ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളിലായി നടക്കും. കേരളത്തില്‍ തിരുവനന്തപുരമാണ് ഏകപരീക്ഷാകേന്ദ്രം. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, പ്രായപരിധി എന്നിവയറിയാന്‍ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.bankofmaharshtra.in

അവസാന തീയതി : ഡിസംബർ 31

shortlink

Related Articles

Post Your Comments

Related Articles


Back to top button