KeralaLatest NewsNews

‘എന്റെ ക്രിസ്മസ് പാപ്പായ്ക്കൊപ്പമുള്ള ചുമ്മാ ചുമ്മാ നിമിഷങ്ങള്‍’ ഗോപി സുന്ദറിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് അഭയ ഹിരണ്‍മയി

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം ഗായിക അഭയ ഹിരണ്‍മയി തുറന്നുപറഞ്ഞിരുന്നു. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. എന്നാല്‍ അഭയയും ഗോപി സുന്ദറും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. ഗോപി സുന്ദറുമൊത്തുള്ള സുന്ദരമായ ഒരു വീഡിയോയാണ് ഹിരണ്‍മയി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘എന്റെ ക്രിസ്മസ് പാപ്പായ്ക്കൊപ്പമുള്ള ചുമ്മാ ചുമ്മാ നിമിഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു പ്ലേറ്റില്‍ ഗോപി സുന്ദര്‍ താളമിടുമ്പോള്‍ അതിനൊത്ത് ഹിരണ്‍മയി പാടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരുടെയും പാട്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ വളരെ ക്യൂട്ട് ആണെന്നു പറഞ്ഞ് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി.

‘ഗൂഢാലോചന’ എന്ന ചിത്രത്തില്‍ ഹിരണ്‍മയി പാടിയ ‘കോയിക്കോട്’ പാട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. ഇതിനു പുറമെ വിശ്വാസം അതല്ലേ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളിലും ഹിരണ്‍മയി പാടിയിട്ടുണ്ട്.

https://www.instagram.com/p/B6lW6fmpa7I/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button