Latest NewsIndiaNews

ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച സംഘത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച സംഘത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഡിസംബര്‍ 26നായിരുന്നു ദാവൂദിന്റെ പിറന്നാള്‍. ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങളും ‘ഹാപ്പി ബര്‍ത്ത്‌ഡേ ബോസ്’ എന്നെഴുതിയ കേക്കിന്റെയും ചിത്രങ്ങളും ഷേര ചിക്‌ന എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ദാവൂദിന്റെ ഒളിത്താവളമായിരുന്ന മുംബൈയിലെ ഡോഗ്രിയില്‍ വച്ചാണ് ഇവര്‍ പിറന്നാള്‍ ആഘോഷിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ദാവൂദുമായി അടുത്ത ബന്ധമുള്ളവരാണോ പിറന്നാള്‍ ആഘോഷിച്ചവര്‍ എന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. അതേസമയം, കസ്റ്റഡിയിലെടുത്ത ഷേരയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചിത്രങ്ങളില്‍ ടാഗ് ചെയ്ത മൂന്ന് പേര്‍ക്കായും അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button