Latest NewsNewsIndia

യുപിയിലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയ പോലീസ് നടപടിയെ പിന്തുണച്ച് യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ സംസ്ഥാന പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെയും അധികാരികളുടെയും നടപടി കലാപകാരികളെ ഞെട്ടിച്ചെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടികളില്‍ കലാപകാരികള്‍ ഞെട്ടി, മാത്രവുമല്ല സര്‍ക്കാരിന്റെ ഇടപെടല്‍ അവരെ നിശബ്ദരാക്കിയെന്നും യോഗി അദിത്യനാഥ് പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നെല്ലാം പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ ഇപ്പോള്‍ കരയുകയാണ്. കാരണം ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരാണുള്ളതന്നെും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

സര്‍ക്കാര്‍ കലാപകാരികളെ നേരിട്ടത് രാജ്യത്തിന് ഒരു മാതൃക ആണെന്നും ഈ നടപടി കലാപകാരികളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 21 പേരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ യുപിയില്‍ മരിച്ചത്. ആയിരക്കണക്കിന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button