Latest NewsNewsGulf

വാഹവനം ഓടിക്കുന്നതിനിടെ മൊബൈലിൽ കളി വേണ്ട: കർശന താക്കീതുമായി പൊലീസ്

അബുദാബി: ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് കർശന താക്കീതുമായി അബുദാബി പൊലീസ്. വാഹവനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നത് കൂടാതെ ഫോട്ടോ എടുക്കലും ഗെയിം കളിക്കലും സര്‍വ സാധാരണമായ സാഹചര്യത്തിലാണ് പൊലീസ് താക്കീതുമായി എത്തിയിരിക്കുന്നത്.

അശ്രദ്ധമായി വാഹനം ഓടിച്ചുള്ള അപകടങ്ങളാണ് ഇപ്പോൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് നാഷണൽ ആംബുലൻസ് സർവീസ് വിഭാഗം അധികൃതരും അറിയിച്ചിരിക്കുന്നത്. ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുകയോ ഗെയിം കളിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ 800 ദിർഹം പിഴ ഈടാക്കുമെന്നാണ് അബുദാബി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതിനൊപ്പം നാല് ബ്ലാക്ക് പോയിന്റ്സും.

ആംബുലൻസ് സർവീസുകൾ ഉൾപ്പെടെ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവർക്കും ഇത്തരം അശ്രദ്ധകൾ വലിയ അപകടമാണ്’.’അശ്രദ്ധ മൂലം ജീവൻ തന്നെ വില നൽകേണ്ടി വരുന്ന സംഭവങ്ങൾക്ക് പലപ്പോഴും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ് ഞങ്ങളുടെ സർവീസിനെയും അത്യാവശ്യ സാഹചര്യങ്ങളിൽ പ്രതികരിക്കാനെടുക്കുന്ന സമയത്തെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.. എന്നാണ് നാഷണൽ ആംബുലന്‍സ് സർവീസ് ഉദ്യോഗസ്ഥനായ അലി അൽ ഖറൂസി അറിയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button