KeralaLatest NewsNews

‘ഗവർണർ രാഷ്ട്രീയ നേതാവാകരുത്, ചരിത്ര കോൺഗ്രസ് വേദിയിൽ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തത്’, ഗവർണർക്കെതിരെ വിമർശനവുമായി സംവിധായകൻ കമൽ

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തത് ആയിരുന്നുവെന്ന് സംവിധായകന്‍ കമല്‍. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ രാഷ്ട്രീയം പറയുന്നത് നിര്‍ഭാഗ്യകരമാണെന്നും ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്നും കമല്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംസാരിച്ച ഗവര്‍ണര്‍ക്കെതിരെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം നടന്നിരുന്നു. ചരിത്രകാരനായ ഇർഫാൻ ഹബീബിന്‍റെ പ്രതിഷേധം അതിര് വിട്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഗവർണറുടെ ഓഫീസ് തന്നെ ഇയാൾക്കെതിരെ രംഗത്ത് വരുകയും ചെയ്തു. ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ സംഭവങ്ങളെ ഗവർണറും ഗൗരവകരമായി എടുത്തിരുന്നു. മുഖ്യമന്ത്രിയും കണ്ണൂരിൽ നടന്ന സംഭവങ്ങളെ വിമർശിച്ചിരുന്നു. പ്രതിഷേധങ്ങൾ അതിര് കടക്കരുതെന്നായിരുന്നു അദേഹത്തിന്‍റെ പ്രതികരണം. എന്നാൽ ഗവർണറാണ് വിഷയം വഴിതിരിച്ച് വിട്ടതെന്ന ആരോപണവുമായി ഇർഫാൻ ഹബീബും രംഗത്തെത്തി. സംസ്ഥാന സർക്കാരിനെയും വിമർശിച്ച അദേഹം എന്തിനാണ് പൊലീസ് തന്നെ തടഞ്ഞതെന്നും ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button