Latest NewsNewsIndia

യുവതലമുറയിലാണ് തന്റെ വിശ്വാസം, സിംഹങ്ങളെപ്പോലെ അവര്‍ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മോദി

ന്യൂഡല്‍ഹി: യുവതലമുറയിലാണ് തന്റെ വിശാവാസമെന്നും രാജ്യത്തെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍ സിംഹങ്ങളെ പോലെ അവര്‍ മുന്നിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 60-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ യുവതനിര്‍ണായക പങ്കുവഹിക്കുന്നവരാകുമെന്നും വിശാലമായ പ്രശ്നങ്ങളില്‍ അവര്‍ക്ക് അഭിപ്രായങ്ങളുണ്ടെന്നും മോദി പറയുന്നു.

സിസ്റ്റം പ്രവര്‍ത്തിക്കാത്തപ്പോള്‍ അവര്‍ അത് കൃത്യമായി ചോദ്യം ചെയ്യുന്നു. ഇതൊരു വലിയ കാര്യമാണ്.അസ്ഥിരത, അരാജകത്വം, സ്വജനപക്ഷപാതം എന്നിവയൊന്നും ഇന്നത്തെ യുവാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നും മോദി പറഞ്ഞു. പുതു വര്‍ഷം ഒരു പുതിയ ദശകം കൂടിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക്‌വഹിക്കുന്നവരാകും.സ്ത്രീകള്‍ ദാരിദ്ര്യത്തില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button