Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതി: ആറ് മാസത്തേക്ക് കൂടി നാഗാലാൻഡിൽ അഫ്‌സ്‌പ

കൊഹിമ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അവസാനിച്ചെങ്കിലും ആറ് മാസത്തേക്ക് കൂടി നാഗാലാൻഡിൽ അഫ്‌സ്‌പ തുടരും. സുരക്ഷാ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന സായുധ സേനാ നിയമമാണ് ‘അഫ്‌സ്‌പ’. 2019 ജൂൺ 30 മുതൽ ആറുമാസത്തേക്ക് സർക്കാർ അഫ്‌സ്‌പ ഏർപ്പെടുത്തിയിരുന്നു. ഇതിൻ്റെ കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും അഫ്‌സ്‌പ നീട്ടാൻ സർക്കാർ തീരുമാനിച്ചത്.

നാഗാലാൻഡിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അഫ്‌സ്‌പ തുടർന്നിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങൾ രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം മുൻപും അഫ്‌സ്‌പ നീട്ടിവെച്ചത്. പ്രദേശത്തെ സാഹചര്യം മോശമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

ALSO READ: ‘ഇര്‍ഫാന്‍ ഹബീബ് ഭരണഘാടനാ വിമര്‍ശനം നടത്തിയതിനുള്ള മറുപടി’; ഗവര്‍ണക്കെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍

സുരക്ഷാ സൈന്യത്തിന് മുൻകൂർ നോട്ടീസില്ലാതെ റെയ്ഡിനും അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾക്ക് അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്‌പ. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് അഫ്‌സ്‌പ തുടരുന്നത് ജനങ്ങൾക്ക് ഇടയിൽ കടുത്ത വിമർശനത്തിന് വഴിവെക്കുന്നുണ്ട്. മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button