Latest NewsNewsIndia

അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം ; തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ വീണ്ടും ശക്തമാക്കി

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം, തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ വീണ്ടും ശക്തമാക്കി.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അധോലോക കുറ്റവാളിയെ കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയതാണ്സുരക്ഷ ശക്തമാക്കിയതിന് പിന്നിലെന്നാണ്പുറത്തുവരുന്ന വിവരം. സിസിടിവി ക്യാമറകള്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന രണ്ടാം നമ്പര്‍ ജയിലിലാണ് ഛോട്ടാ രാജനുള്ളത്.

Read Also : തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ : പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകള്‍

സുരക്ഷ ശക്തമാക്കിയകാര്യം ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചുവെങ്കിലും അതിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല. ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. സുരക്ഷാ സംവിധാനത്തെപ്പറ്റി മാത്രമെ മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറയുന്നു. സൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ളത്. സുരക്ഷ പഴുതടച്ചതാണെന്ന് വീണ്ടും ഉറപ്പാക്കിയിട്ടുണ്ട്.

ഛോട്ടാ രാജനെ വധിക്കാന്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം നേതൃത്വം നല്‍കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ദാവൂദ് ഇബ്രാഹീമിന്റെ സഹായി ഛോട്ടാ ഷക്കീലാണ് പദ്ധതിയുടെ സൂത്രധാരമെന്നും സൂചനയുണ്ട്. ദാവൂദ് ഇബ്രാഹീമിനൊപ്പം പാകിസ്താനിലെ കറാച്ചിയിലുള്ള ഒളിത്താവളത്തിലാണ് ഇപ്പോള്‍ ഛോട്ടാ ഷക്കീലുള്ളത്. അധോലോകത്തെ ഛോട്ടാ രാജന്റെ ബദ്ധശത്രുവാണ് ഛോട്ടാ ഷക്കീല്‍. തിഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ വധിക്കാന്‍ ഷക്കീല്‍ ഇന്ത്യയിലുള്ള അധോലോക സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അടുത്തിടെ ചോര്‍ത്താന്‍ കഴിഞ്ഞത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button