KeralaLatest NewsNews

അഭിപ്രായം തിരിച്ചായാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതിയെന്ന് ബഹളം; ആയിഷ റെന്നയെ അധിക്ഷേപിച്ച സിപിഎം പ്രവർത്തകർക്കെതിരെ മുരളി ഗോപി

കൊച്ചി: പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച പരിപാടിയിൽ ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ആയിഷ റെന്നയെ അധിക്ഷേപിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വെയ്ക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Read also: സാമൂഹികമായി എല്ലാവരും ഭരണഘടനയെ അനുശാസിച്ചു പോകുന്നില്ല; അയൽ രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള വിവേചനം, ന്യൂന പക്ഷത്തിനെതിരെയുള്ള വിവേചനം ഒക്കെയും നടക്കുമ്പോൾ അത്തരം കാര്യങ്ങൾ ഇന്ത്യയിൽ നടപ്പില്ല; പൗരത്വ നിയമഭേദഗതിയെപ്പറ്റി സദ്ഗുരു പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാൽ അത് സ്വന്തം വീട്ടിൽ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത
കൊണ്ട് അസഹിഷ്ണുതയെ
എതിർക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button