Latest NewsNewsIndia

സാമൂഹികമായി എല്ലാവരും ഭരണഘടനയെ അനുശാസിച്ചു പോകുന്നില്ല; അയൽ രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള വിവേചനം, ന്യൂന പക്ഷത്തിനെതിരെയുള്ള വിവേചനം ഒക്കെയും നടക്കുമ്പോൾ അത്തരം കാര്യങ്ങൾ ഇന്ത്യയിൽ നടപ്പില്ല; പൗരത്വ നിയമഭേദഗതിയെപ്പറ്റി സദ്ഗുരു പറയുന്നു

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെപ്പറ്റി ആത്മീയാചാര്യൻ സദ്ഗുരു നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രഭാഷണം പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. സാമൂഹികമായി എല്ലാവരും ഭരണഘടനയെ അനുശാസിച്ചു പോകുന്നില്ല. അയൽ രാജ്യത്ത് സ്ത്രീകൾക്കെതിരെ ഉള്ള വിവേചനം. ന്യൂന പക്ഷത്തിനെതിരെയുള്ള വിവേചനം ഒക്കെയും നടക്കുമ്പോൾ അത്തരം കാര്യങ്ങൾ ഇന്ത്യയിൽ നടപ്പില്ല. നിയമത്തിന്റെ കണ്ണിൽ എല്ലാ ഭാരതപൗരന്മാരും ഒന്നാണ്. പക്ഷെ വ്യക്തികൾക്കിടയിൽ ഭിന്നാഭിപ്രായം ഉടലെടുക്കുന്നു. സദ്ഗുരുവിന്റെ പ്രഭാഷണ വീഡിയോ പങ്കിട്ട്, ‘നമ്മുടെ സാഹോദര്യത്തെപ്പറ്റിയുള്ള ബൃഹത്തായ അവതരണം’ എന്ന കുറിപ്പിനൊപ്പം പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

മത്തിന്റെ പേരിൽ 72 വർഷം മുൻപേ ഒന്നായിരുന്നവർ വിഘടിച്ചു, രണ്ട് രാജ്യങ്ങളായി. 1971 ലെ ബംഗ്ലാദേശ് രൂപീകരണത്തോടെ വിവേചനം നേരിട്ട ജനങ്ങൾ തിരികെ ഇന്ത്യയിലേക്ക് കുടിയേറി. കാലക്രമേണ തിരിച്ചറിയാൻ പറ്റാത്ത വിധം അവർ ഇന്ത്യൻ ജനതക്കൊപ്പം ചേർന്നു.

പാകിസ്ഥാനിൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് നിയമസാധുതയില്ല എന്ന് താൻ ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് സദ്ഗുരു പറയുന്നു. ഒരു ഭക്തൻ അതദ്ദേഹത്തോടു നേരിട്ട് പറയുകയായിരുന്നു. ശേഷം അന്വേഷിച്ചപ്പോൾ മറ്റു പലരും അതെ കാര്യം ആവർത്തിക്കുകയുണ്ടായി. അത്തരത്തിൽ ജീവിതം അസഹനീയമായതോടു കൂടി അവരിൽ ചിലർ ഇന്ത്യയിലേക്ക് പലായനം ചെയ്‌തു.
അവർക്കായി “വളരെ വൈകി എത്തിയ തീരെ ചെറിയ അനുകമ്പ” എന്നാണ് സദ്ഗുരു പൗരത്വ നിയമഭേദഗതിയെ വിശേഷിപ്പിക്കുന്നത്.

അയൽ രാജ്യം ഏകമതാധിഷ്‌ടിതമാകുമ്പോൾ ഇവിടെ ആർക്കും അവരുടെ വിശ്വാസം പിന്തുടരാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് സദ്ഗുരു പറയുന്നു.സദ്ഗുരുവിന്റെ നീണ്ട പ്രഭാഷണം ഇവിടെ കേൾക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button