Latest NewsNewsIndia

ഓരോ സിആര്‍പിഎഫ് ജവാന്മാര്‍ക്കും വര്‍ഷത്തില്‍ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന പദ്ധതി ആവിഷ്‌കരിക്കും;- അമിത് ഷാ

ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്മാരുടെ കുടുബത്തിന്റെ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും, ഓരോ സിആര്‍പിഎഫ് ജവാന്മാര്‍ക്കും വര്‍ഷത്തില്‍ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സിആര്‍പിഫ് ജവാന്മാരേയും കുടുംബത്തേയും ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയുടെ പ്രായപരിധി നിശ്ചയിച്ചു; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ ഉടൻ നിയമിക്കും

അതിര്‍ത്തി സംരക്ഷിക്കുന്ന ജവാന്മാരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ ഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവാന്മാരുടെ കുടുംബത്തിനും മെഡിക്കല്‍ ചെക്കപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button