Latest NewsNewsIndia

ഹോട്ടലുകളില്‍ പട്ടിയിറച്ചി സുലഭം : ഇറച്ചിയ്ക്കായി തെരുവു നായ്ക്കളെ കടത്തി : രണ്ട് പേര്‍ അറസ്റ്റില്‍

ത്രിപുര: ഇറച്ചിയ്ക്കായി തെരുവു നായ്ക്കളെ കടത്തിയ സംഭവം, രണ്ട് പേര്‍ അറസ്റ്റില്‍. ഇറച്ചിക്കച്ചവടത്തിനായി ത്രിപുരയില്‍ നിന്ന് മിസോറാമിലേക്ക് തെരുവുനായ്ക്കളെ കടത്തിയ സംഭവത്തിലാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ത്രിപുര-മിസോറാം അതിര്‍ത്തിയിലാണ് ഇവര്‍ പിടിയിലായത്.

Read Also : ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ വിചിത്രമായ എല്ല് പട്ടിയുടേതാണോ; പരിശോധനാ ഫലം ഇങ്ങനെ

ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 12 തെരുവുനായ്ക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ നായ്ക്കളെ മിസോറാമില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

പട്ടിയിറച്ചിക്ക് നിരവധി ആവശ്യക്കാരുള്ള മിസോറാമില്‍ ഒരു നായയ്ക്ക് 2000 മുതല്‍ 2500രൂപ വരെ വില ലഭിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button