KeralaLatest NewsNews

അസത്യങ്ങളിലൂടെ രാജ്യത്ത് വര്‍ഗ്ഗീയത സൃഷ്ടിച്ച്‌ നേട്ടം കൊയ്യുവാന്‍ സി.പി.എം – കോണ്‍ഗ്രസ് ശ്രമിക്കുന്നു; ഭരണഘടന നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും അതിനു കൂട്ട് നില്‍ക്കുന്ന പ്രതിപക്ഷനേതാവും കേരളത്തിന് മൊത്തം അപമാനമാണ്; വിമർശനവുമായി ബിജെപി

ആലപ്പുഴ: അസത്യങ്ങളിലൂടെ രാജ്യത്ത് വര്‍ഗ്ഗീയത സൃഷ്ടിച്ച്‌ നേട്ടം കൊയ്യുവാന്‍ സി.പി.എം – കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍. രാജ്യത്ത് വിഘടനവാദം സൃഷ്ടിച്ച്‌ നേട്ടം കൊയ്യുവാന്‍ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചുള്ള സി.പി.എം – കോണ്‍ഗ്രസ് ശ്രമം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും ജനം അത് തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയെ രാഷ്ട്രീയമായി നേരിടാന്‍ കഴിവില്ലാത്ത ഇവര്‍ പൗരത്വ ഭേ​ദ​ഗതി നിയമത്തെ തെറ്റായി വ്യാഖാനിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി ഒരു വിഭാഗത്തെ ദേശീയതയില്‍ നിന്നും അകറ്റുവാന്‍ ശ്രമിക്കുകയാണ്. അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും സ്വന്തം സംസ്ഥാനത്തിലെ ഗവര്‍ണ്ണര്‍ക്കും വേണ്ട സുരക്ഷ ഒരുക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യന്‍ ജനാധിപത്യത്തിനു തന്നെ അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും അതിനു കൂട്ട് നില്‍ക്കുന്ന പ്രതിപക്ഷനേതാവും കേരളത്തിന് മൊത്തം അപമാനമാണ്. അദ്ദേഹം പറഞ്ഞു.

ALSO READ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വര്‍ഗീയമായ പരാമർശങ്ങൾ; രാജിവച്ച ശേഷം തനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കണം; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി

തീവ്രവാദികളും ദേശ വിരുദ്ധരുമാണ് ഇവരുടെ പിന്നില്‍. ഇതിനെതിരെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പൗരത്വ നിയമം എന്താണെന്നു വിശദീകരിച്ചുകൊണ്ട് ലഘുലേഖകളുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തുമെന്നും ജി. വിനോദ് കുമാര്‍ കൂട്ടിച്ചേർത്തു. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന്‍, കെ.പി. സുരേഷ് കുമാര്‍, മറ്റു ഭാരവാഹികളായ എന്‍.ഡി.കൈലാസ്, പി. കണ്ണന്‍, സജി.പി. ദാസ് എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button