KeralaLatest NewsNews

പൗരത്വ നിയമ ഭേദഗതി: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പി എസ് ശ്രീധരൻ പിള്ള

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിലപാടിൽ കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരൻ പിള്ള. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഇന്ത്യയില്‍ ഗവർണറെ തടഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇക്കാര്യത്തില്‍ മലയാളിയെന്ന നിലയില്‍ ആശങ്കയുണ്ട്. മണിപ്പൂരിലെ ഗവർണർ നജ്മയെ എന്തിന് തടഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും പിള്ള കോഴിക്കോട് പറഞ്ഞു.

പൊതുപ്രവര്‍ത്തന രംഗത്ത് സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമാണ് ആരിഫ് മുഹമ്മദ് ഖാന്‍റേത്. ജാമിയയിലും അലിഗഡിലുമാണ് അദ്ദേഹം പഠിച്ചത്. അലിഗഡ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ഗവർണര്‍ക്കെതിരെ നടന്നത് ക്രിമിനല്‍ കുറ്റമാണ്. അതിനൊരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമവാഴ്ച തകര്‍ന്നാല്‍ അരാജകത്വമുണ്ടാവും. എല്ലാ ഗുരുനാഥന്‍മാരും അധ്യാപകരാണ്. എന്നാല്‍, എല്ലാ അധ്യാപകരും ഗുരുനാഥന്‍മാരല്ലെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെക്കുറിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

ALSO READ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയക്ക് പ്രമേയം പാസാക്കാൻ അധികാരമുണ്ട്; എന്നാൽ അത് രാജ്യത്തെ നിയമത്തെ ബാധിക്കില്ല;- കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്

നീതിബോധത്തിന്‍റെ പ്രതീകമാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഖുര്‍ആന്‍ ആൻഡ് ചലഞ്ചസ് എന്ന പുസ്‌കമെഴുതിയ ആളുകൂടിയാണ്’- പിള്ള വ്യക്തമാക്കി. ‘രാജിവ് ഗാന്ധി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഷാബാനു കേസിലെ വിധി വന്നത്. അതിനെ അട്ടിമറിക്കാന്‍ പാര്‍ലമെന്‍റില്‍ ബില്ല് വന്നപ്പോള്‍ ആരിഫ് ഖാനാണ് നെഞ്ച് കാട്ടി എതിര്‍ത്തത്. അന്ന് ഇ.എം.എസിന്‍റെ ഓളേം കെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചവരുണ്ട്. അന്ന് ഇ.എം.എസ് ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് നോക്കിയാല്‍ മതി. പാര്‍ലമെന്‍റില്‍ എതിര്‍ത്തതിന്‍റെ പേരില്‍ ആരിഫ് ആക്രമിക്കപ്പെട്ടു. മൂന്ന് ദിവസം ബോധരഹിതനായി കഴിയേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button