Latest NewsNewsIndia

സന്യാസിയുടെ സേവനം തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് മറുപടി നല്‍കി യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ടിറ്ററിലുടെയാണ് പ്രതികരണവുമായി ആദിത്യനാഥ് രംഗത്തെത്തിയത്.

”ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്” – ട്വീറ്ററിലുടെ പ്രതികരിച്ചു.

പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്ന
പ്രതിഷേധകരോട് പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതിന് മറുപടിയായി തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്. ഈ രാജ്യത്തിന്റെ ആത്മാവില്‍ പ്രതികാരം, അക്രമം, ദേഷ്യം എന്നിവ ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. യുപിയുടെ മുഖ്യമന്ത്രി തന്നെ പ്രതിഷേധകരെ തടവിലാക്കുകയും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്നും ലവേലം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button