Latest NewsIndiaNews

മോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം; തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പ്രക്ഷോഭം

ചെന്നൈ: തമിഴ് നാട്ടില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പ്രക്ഷോഭവുമായി ബിജെപി.കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് പ്രസംഗം നടത്തിയതിന് കണ്ണനെതിരെ പോലീസ് കേസ് അടുത്ത് അന്വേഷണം ആരംഭിച്ചു.എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുനടത്തിയ പ്രസംഗത്തിലാണ് നെല്ലൈ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷവിഭാഗം മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്നായിരുന്നു പ്രസംഗത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആരും അത് ചെയ്യുന്നില്ല – എന്നായിരുന്നു നെല്ലൈ കണ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആവശ്യപ്പെട്ടു. മോശം പരാമര്‍ശം നടത്തുകമാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും എച്ച് രാജ പറഞ്ഞു. രാജയുടെ പരാതിയില്‍ തമിഴ്‌നാട് പൊലീസ് കണ്ണനെതിരെ കേസെടുത്തു. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാല് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ധര്‍ണ്ണ നടത്തുമെന്നും രാജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button