Latest NewsNewsIndia

ഡ്രൈവര്‍ ബാത്റൂമിലേക്ക് പോയതിന് പിന്നാലെ പെട്രോള്‍ പമ്പിൽ കാർ കത്തിയമർന്നു; സംഭവത്തിൽ ദുരൂഹത

ഹൈദരാബാദ്: പെട്രോൾ പമ്പിൽ വെച്ച് കാർ കത്തിയമർന്ന സംഭവത്തിൽ ദുരൂഹത. ഹൈദരാബാദിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം. ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട പമ്പ് ജീവനക്കാരൻ ഇക്കാര്യം ഡ്രൈവറെ അറിയിച്ചെങ്കിലും, ഡ്രൈവര്‍ ബാത്ത്‌റൂമില്‍ പോകുന്നു എന്ന് പറഞ്ഞ് ഡ്രൈവർ അവിടെ നിന്ന് മാറുകയായിരുന്നു. ഇതിന് പിന്നാലെ കാറിന് തീപിടിച്ചു. ഇന്ധനം നിറയ്ക്കുന്ന മെഷീനിനോട് ചേര്‍ത്താണ് കാര്‍ നിര്‍ത്തിയിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയര്‍ന്നു. തൊട്ടുപിന്നാലെ തീപടരുകയും കാര്‍ കത്തിയമരുകയുമായിരുന്നു. കാറിന്റെ അടിയില്‍ നിന്നാണ് തീ പടര്‍ന്നത്. കാറ് മുഴുവന്‍ വ്യാപിച്ച തീ ഇന്ധനം നിറയ്ക്കുന്ന മെഷീനിലേക്കും ആളിപടരുന്നു. തുടർന്ന് പമ്പ് ജീവനക്കാരന്‍ ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിച്ചു. തീ ഗ്യാസ് സ്‌റ്റേഷനിലേക്ക് പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

Read also: വിദ്യാർത്ഥിനിയുടെ സമയോചിതമായ ഇടപെടൽ; ഒഴിവായത് വൻ അഗ്നിബാധ

shortlink

Related Articles

Post Your Comments

Related Articles


Back to top button