കൊച്ചി: എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന 20 ട്വന്റിയിൽ പൊട്ടിത്തെറി, പ്രസിഡന്റ് കെ വി ജേക്കബ് രാജിവച്ചു. കെ വി ജേക്കബിനെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയം കൊണ്ട് വരാൻ നീക്കം നടത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം വൻ ഭൂരിപക്ഷത്തിൽ ട്വന്റി ട്വന്റി എന്ന കോർപ്പറേറ്റ് കൂട്ടായ്മ പിടിച്ചത്. 2015 ലാണ് 69 ശതമാനം വോട്ട് നേടി ട്വന്റി ട്വന്റി കൂട്ടായ്മ പഞ്ചായത്ത് ഭരണം പിടിക്കുന്നത്. കിറ്റക്സ് ഗ്രൂപ്പാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.
Post Your Comments