Latest NewsNewsInternational

മൂന്നിടങ്ങളിൽ ഭീകരാക്രമണം : 26 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഭീകരാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ സുരക്ഷസൈനികരെ ലക്ഷ്യമിട്ട്​ താലിബാന്‍ കുന്ദൂസ്​, ബാള്‍ക്ക്​, ടക്​ഹാര്‍ പ്രവിശ്യകളിലാണ്​ ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തില്‍ 10 താലിബാന്‍ പോരാളികളെ വധിച്ചു. കുന്ദൂസിലെ ദാശ്​തി ആര്‍ച്ചി ജില്ലയിലെ പോലീസ് ചെക്​പോയന്‍റിലുണ്ടായ ആ​ക്രമണത്തില്‍ 10 അഫ്​ഗാന്‍ സൈനികരാണ് കൊല്ലപ്പെട്ടു, നാലുപേര്‍ക്ക്​ പരിക്കേറ്റു. ചൊവ്വാഴ്​ച രാത്രിയായിരുന്നു ആക്രമണമെന്ന് പ്രവിശ്യ ​കൗണ്‍സില്‍ തലവന്‍ മുഹമ്മദ്​ യൂസുഫ്​ അയ്യൂബി പറഞ്ഞു.

Also read : ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം

ബാള്‍ക്ക്​ പ്രവിശ്യയിലെ ചെക്​പോയന്‍റിലുണ്ടായ ആക്രമണത്തില്‍ ഒൻപതു പോലീസ് ഉദ്യോഗസ്​ഥരാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാലു പൊലീസുകാര്‍ക്ക്​ എന്തു സംഭവിച്ചെന്ന്​ വ്യക്തമല്ലെന്ന്​ പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ്​ അഫ്​സല്‍ ഹദീദ്​ പറഞ്ഞു. ടക്​ഹാര്‍ പ്രവിശ്യയിലെ ഡര്‍ഖദ്​ ജില്ലയിലെ ആക്രമണത്തില്‍ ഏഴു​ സുരക്ഷസൈനികരാണ് കൊല്ലപ്പെട്ടതെന്നും പ്രത്യാക്രമണത്തില്‍ 10 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാന്‍ സംഘത്തെ അവിടെനിന്ന്​ സൈന്യം തുരത്തി. പ്രവിശ്യയിലെ മറ്റു ജില്ലകളില്‍നിന്നും കഴിഞ്ഞയാഴ്​ചകളില്‍ താലിബാനെ തുരത്തിയതായും പോരാട്ടം തുടരുകയാണെന്നും പ്രവിശ്യ ഗവര്‍ണറുടെ വക്താവ്​ ജവാദ്​ ഹജ്​രി അറിയിച്ചു.

അതേസമയം വടക്കന്‍ അഫ്​ഗാനില്‍ കഴിഞ്ഞയാഴ്​ചകളില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. ജവസ്​ജാന്‍, ഹെല്‍മന്ദ്​, ടക്​ഹാര്‍ പ്രവിശ്യകളിലായി നടന്ന ആ​ക്രമണങ്ങളില്‍ 41 പേരാണ്​ കൊല്ലപ്പെട്ടത്.​

shortlink

Related Articles

Post Your Comments

Related Articles


Back to top button