Latest NewsNewsIndiaInternational

ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനം; ബംഗ്ലാദേശ് അറിയിച്ചത്

ധാക്ക: ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4000 കിലോമീറ്റര്‍ നീളത്തില്‍ മൊബൈല്‍ (സര്‍വീസ്) നെറ്റ്‌വര്‍ക്ക് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുവെന്ന് ബംഗ്ലാദേശ് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് അതിര്‍ത്തി പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഒഴിവാക്കാന്‍ ടെലക്കോം കമ്പനികളോട് ബംഗ്ലാദേശ് സര്‍ക്കാര്‍ നിർദ്ദേശിച്ചത്.

കഴിഞ്ഞ ആഴ്ച ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മിഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയിലും മ്യാന്‍മാറിലുമുള്ള 1 കോടി ഉപഭോക്താക്കളെ ഇത് ബാധിക്കും. അതിര്‍ത്തി പ്രദേശത്തെ 2000 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ ഒഴിവാക്കാനാണ് പറഞ്ഞിരുന്നത്.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ പാസ്സാക്കിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം ടെകോം കമ്പനികള്‍ക്ക് കൈമാറിയത്. ഈ നിയമം പ്രാവര്‍ത്തികമാവുന്നതോടെ ബംഗ്ലാദേശിലേക്ക് വലിയ തോതിലുള്ള കുടിയേറ്റമുണ്ടാവുമെന്ന വിലയിരുത്തലിന്റെ പുറത്തായിരുന്നു തീരുമാനം.

എന്തുകൊണ്ടാണ് ഇപ്പോള്‍ തീരുമാനം റദ്ദാക്കിയതെന്നതിനെ കുറിച്ച്‌ സൂചനകളൊന്നുമില്ല.
നെറ്റ് വര്‍ക്കുകള്‍ പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇമെയില്‍ അയച്ചതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

”ബംഗ്ലാദേശ്-ഇന്ത്യ ബോര്‍ഡര്‍ സൈറ്റുകള്‍ക്ക് സമീപമുള്ള ബി.ടി.എസിന്റെ (ബേസ് ട്രാന്‍സ്-റിസീവര്‍ സ്റ്റേഷനുകള്‍) പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുന:സ്ഥാപിക്കുക,” ബി.ടി.ആര്‍.സിയുടെ സ്‌പെക്ട്രം മാനേജ്‌മെന്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി സോഹല്‍ റാണ ഇമെയിലിലൂടെ അറിയിച്ചു.

ALSO READ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തുടങ്ങില്ല; പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ അ​ലി​ഗ​ഡ് മു​സ്ലീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​വ​ധി നീ​ട്ടി

നെറ്റ്വര്‍ക്ക് പുനരാരംഭിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ചില ടവറുകള്‍ വളരെ വിദൂര പ്രദേശങ്ങളായതിനാല്‍ കണക്ഷനുകള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കാന്‍ ഒരു ദിവസമെടുക്കുമെന്നും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button