Latest NewsKeralaNews

പട്ടാപ്പകല്‍ ബാങ്കില്‍ കയറിയത് 12 മോഷ്ടാക്കള്‍ : അതിവിദഗ്ദ്ധമായി കവര്‍ന്നത് ലക്ഷങ്ങള്‍ : ജനങ്ങളേയും പൊലീസിനേയും ഞെട്ടിച്ച സംഭവം നടന്നത് ഏറ്റവും തിരക്കുള്ള എസ്ബിഐ ബാങ്കില്‍ : സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും പൊലീസിന്റെ അതീവ ജാഗ്രതാ നിര്‍ദേശം

തൃശൂര്‍ : പട്ടാപ്പകല്‍ ബാങ്കില്‍ കയറിയ 12 മോഷ്ടാക്കള്‍ അതിവിദഗ്ദ്ധമായി കവര്‍ന്നത് നാല് ലക്ഷം രൂപ. തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള ബാങ്കിലാണ് ജനങ്ങളേയും പൊലീസിനേയും ഞെട്ടിച്ച സംഭവം നടന്നത് . പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കള്‍ രാവിലെ 9നും12നും ഇടയ്ക്ക് തൃശൂര്‍ സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവര്‍ച്ച.

Read Also : തിരുച്ചിറപ്പള്ളിയില്‍ വന്‍ മോഷണം; സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയത് മുഖംമൂടി സംഘം

നാലു പേര്‍ കാവല്‍ നില്‍ക്കുകയും മറ്റ് ഏഴുപേര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിലെ കാബിനില്‍ നിന്ന് 4 ലക്ഷം രൂപ കവര്‍ന്നത്. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത് .

തിങ്കള്‍ രാവിലെ 9നും12നും ഇടയ്ക്ക് സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവര്‍ച്ച. 12 അംഗസംഘത്തില്‍ 8പേരാണ് ഉള്ളില്‍ കയറിയത്. മറ്റുള്ളവര്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം വാതില്‍ക്കല്‍ കാവല്‍ നിന്നു. ഉള്ളില്‍ 5 കൗണ്ടറുകളിലെയും ജീവനക്കാര്‍ക്കു മുന്നില്‍ 5 പേര്‍ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നില്‍ 2 പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.

ചില വൗച്ചറുകള്‍ ജീവനക്കാരെ കാണിച്ച ശേഷം ഇവര്‍ ഉച്ചത്തില്‍ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി. ജീവനക്കാരുടെ ശ്രദ്ധ മുഴുവന്‍ ഇവരിലേക്കു തിരിഞ്ഞ തക്കത്തില്‍ പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യര്‍ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കള്‍ക്കായി. ഈ തക്കത്തിന് പന്ത്രണ്ടാമന്‍ മേശവലിപ്പില്‍ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയില്‍ ഒളിപ്പിച്ചു. ബാങ്കിനുള്ളിലുണ്ടായിരുന്ന 8 പേരും ഒന്നിച്ചു തന്നെ പുറത്തുപോയി. സിസിടിവിയില്‍ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്.

മോഷ്ടാക്കളില്‍ ചിലര്‍ ഹിന്ദിയിലും തമിഴിലും സംസാരിച്ചതായി വിവരമുണ്ടെങ്കിലും ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഭാഷാപ്രയോഗ രീതിയില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. പണം കവര്‍ന്നയുടന്‍ അരയില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button