Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം : മുഴുവന്‍ നടപടികളും നടപ്പിലാക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം : കേന്ദ്ര നിയമം നടപ്പാക്കുന്നത് നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല : നിയമം എതിര്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വെട്ടിലാകും

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം, മുഴുവന്‍ നടപടികളും നടപ്പിലാക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര നിയമം നടപ്പാക്കുന്നത് നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല : നിയമം എതിര്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വെട്ടിലാകും .
നടപടിക്രമങ്ങള്‍ ബൈപാസ് ചെയ്യുന്നതിനായി എല്ലാം ഓണ്‍ലൈനായി മാറ്റാന്‍ സാധ്യതയുണ്ട്. ഇതിനു വേണ്ട ആപ്പുകളും മറ്റു സൗകര്യങ്ങളുടെയും സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Read Also : സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടത്തിയ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതില്‍ ചേരിതിരിഞ്ഞ് ഭിന്നത : തീവ്രമത നിലപാടുള്ള ലദീദ ഫര്‍സാന പരിപാടി ഉദ്ഘാടനം ചെയ്യരുതെന്ന് ഒരുവിഭാഗം

കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഉന്നയിച്ച കടുത്ത എതിര്‍പ്പ് കണക്കിലെടുത്ത് ജില്ലാ മജിസ്ട്രേറ്റ് മുഖേന പൗരത്വത്തിനുള്ള അപേക്ഷകള്‍ റൂട്ട് ചെയ്യുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കിയേക്കും. ഇതിനു പരിഹാരമായി എല്ലാ രേഖകളും ഓണ്‍ലൈന്‍ വഴി സ്ബമിറ്റ് ചെയ്യാനായിരിക്കും ആവശ്യപ്പെടുക.

നിലവിലെ സെന്‍സസും സ്മാര്‍ട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചെയ്യാനാണ് നീക്കം. ജില്ലാ മജിസ്ട്രേറ്റിന് പകരം ഒരു പുതിയ അതോറിറ്റിയെ നിയോഗിക്കാനും അപേക്ഷ, രേഖകള്‍ പരിശോധിക്കാനും ഇന്ത്യന്‍ പൗരത്വം നല്‍കാനുമുള്ള മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈന്‍ ആക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഈ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറുകയാണെങ്കില്‍ ഒരു തലത്തിലും സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകില്ല. കൂടാതെ, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ പട്ടിക പ്രകാരം നിയമനിര്‍മാണം നടപ്പിലാക്കിയതിനാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് നിരസിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

പ്രതിരോധം, വിദേശകാര്യങ്ങള്‍, റെയില്‍വേ, പൗരത്വം, പ്രകൃതിവല്‍ക്കരണം എന്നിവ ഉള്‍പ്പെടുന്ന 97 ഇനങ്ങള്‍ ഈ പട്ടികയുടെ കീഴില്‍ വരുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button