KeralaLatest NewsNewsIndia

പണി പാളി; ഇന്ത്യ കേരളത്തിലാണെന്ന് സഖാക്കൾ വിചാരിച്ചാൽ തെറ്റി; എടുത്തു ചാടുന്നതിനു മുമ്പ് രാജ്യത്തും, സംസ്ഥാനങ്ങളിലും, കോൺഗ്രസിന് വിവിധ പ്രത്യയശാസ്ത്രങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കേണ്ടതായിരുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയ വിഷയത്തിൽ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പുറത്ത്

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എം എൽ എ ഒഴിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് ഭരണ- പ്രതിപക്ഷ നിയമ സഭാംഗങ്ങളും എടുത്ത് ചാടി പ്രമേയം അവതരിപ്പിച്ചതിൽ കോൺഗ്രസ് ഹൈക്കമാന്റിൽ രഹസ്യ വിമർശനം ഉയരുന്നതായി റിപ്പോർട്ട്. അതുകൊണ്ടു തന്നെ, പൗരത്വ നിയമ ഭേദഗതിെക്കതിരെ കേരളത്തിന്റെ മാതൃകയില്‍ പ്രമേയം അവതരിപ്പിക്കാനില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ പ്രമേയം പാസാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊതുനിരത്തുകളിലും മറ്റും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും പ്രമേയം അവതരിപ്പിക്കാനില്ലെന്നാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്. കേരളത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലം പ്രമേയം അവതരിപ്പിക്കുമെന്നാണ് സഖാക്കൾ കണക്കുകൂട്ടിയത്. ഇതിനാണ് തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പ്രമേയം അവതരിപ്പിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. മഹാരാഷ്ട്ര ത്രികക്ഷി സര്‍ക്കാരും പ്രമേയം അവതരിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: നടത്തുന്നത് കോടികളുടെ മാമാങ്കം; രാഹുൽ പ്രശംസിച്ചത് ലോക കേരള സഭയെ അല്ലെന്ന് രമേശ് ചെന്നിത്തല

അതേസമയം, കേരളസ നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. പ്രമേയത്തിന് ഭരണഘടനപരമായോ നിയമപരമായോ ഒരു സാധുതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ പ്രശ്നം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വിഷയമാണ്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ ഭരണഘടനപരമായി ഒരു അവകാശവുമില്ല. കേരളം എന്നല്ല ഒരു സംസ്ഥാനത്തിനു ഭരണഘടനയെ അംഗീകരിക്കാത്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ അവകാശമില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button