KeralaLatest NewsNews

പാവപ്പെട്ടവര്‍ക്ക് ചികിത്സസഹായം നിഷേധിച്ചു..ശ്രീചിത്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ : അന്വേഷണത്തിന് കേന്ദ്രം : അന്വേഷണ സംഘത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ശ്രീചിത്രയ്‌ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്. ഇടത് സര്‍ക്കാറിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസ് ഉള്‍പ്പെടെ മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല.

Read Also : ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് ടി പി സെന്‍കുമാറിനെ തിരഞ്ഞെടുത്തു

പാവപ്പെട്ടവര്‍ക്ക് ചികില്‍സാസഹായം നിഷേധിക്കല്‍, ചികില്‍സയ്ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ച, നിയമനങ്ങളില്‍ ക്രമക്കേട് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിക്കെതിരെ ടി.പി.സെന്‍കുമാര്‍ കേന്ദ്രശാസ്ത്രസാങ്കേതികമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വസ്തുത പരിശോധനയ്ക്കാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഡിജിപി ജേക്കബ് തോമസിനെ കൂടാതെ ബെംഗളൂരുവിലെ നിംഹാന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ ബി.എന്‍.ഗംഗാധരന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ മേധാവി ഗോവര്‍ധന്‍ മേത്ത എന്നിവരാണ് വസ്തുതാപരിശോധനാസമിതിയിലെ മറ്റംഗങ്ങള്‍. ഈ മാസം മുപ്പതിനകം പരിശോധന നടത്തി സമിതി റിപ്പോര്‍ട്ട് നല്‍കണം. പരാതി വസ്തുതാപരമാണെന്ന് തെളിഞ്ഞാല്‍ വിശദമായ അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button