KeralaLatest NewsNews

അച്യുതമേനോന്റെ പേര് പരാമർശിച്ചില്ല; ചരിത്രവസ്തുതകളെ മനഃപൂര്‍വ്വം ഒഴിവാക്കുന്നത് ഇടതു പക്ഷത്തിന് ഭൂഷണമല്ല; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം.

ചരിത്രവസ്തുതകളെ മനഃപൂര്‍വ്വം ഒഴിവാക്കുന്നത് ഇടതു പക്ഷത്തിന് ഭൂഷണമല്ല. സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം പറയുന്നു.

ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഗുണകരമല്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല, അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. മുഖപ്രസംഗം വ്യക്തമാക്കുന്നു.

ALSO READ: പിണറായി വിജയൻ പാകിസ്ഥാന്റെ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയെ പോലെയാണ് പെരുമാറുന്നത്; കേരളത്തെ പ്രത്യേക രാജ്യമാക്കി മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം;- പി.കെ കൃഷ്ണദാസ്

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ കൃഷ്ണദാസ് രംഗത്തെത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്ഥാന്റെ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയെ പോലെയാണ് പെരുമാറുന്നതെന്നും, കേരളത്തെ പ്രത്യേക രാജ്യമാക്കി മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ സംസാരിച്ച ഒ. രാജഗോപാലിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button