Latest NewsNewsIndia

അടുത്ത ലക്ഷ്യം പാക്ക് അധിനിവേശ കശ്മീർ എന്ന് അമിത് ഷാ പറഞ്ഞതിന്റെ കാരണം? പി ഓ കെയിൽ എന്തു നടപടിക്കും സൈന്യം തയാറാണെന്ന് പുതുതായി ചുമതലയേറ്റ കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക്ക് അധിനിവേശ കശ്മീർ എന്ന് അമിത് ഷാ പറഞ്ഞതിന്റെ കാരണം കൂടുതൽ വ്യക്തമാവുകയാണ് പുതിയ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പ്രസ്താവനയിലൂടെ. പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ച് സേനയ്ക്കു പല ആസൂത്രണങ്ങളുമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അവിടെ എന്തു നടപടിക്കും സൈന്യം തയാറാണെന്നും കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലുൾപ്പെടെ ഇന്ത്യയുടെ എല്ലാ അതിർത്തി പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നമുക്ക് പല പദ്ധതികളും ഉണ്ട്. ആവശ്യമെങ്കിൽ അവ പ്രാവർത്തികമാക്കാം– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ചുമതല ഏറ്റെടുത്ത് മണിക്കൂറുകൾക്കു ശേഷം, ഭീകര പ്രവർത്തനത്തിനു പണം നൽകുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.

നിർദേശം കിട്ടിയാൽ പാക്ക് അധിനിവേശ കശ്മീർ ആക്രമിക്കാൻ തയാറാണെന്നും കരസേനാ മേധാവി പറഞ്ഞു. ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും നടക്കാതിരിക്കുകയാണു പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ജാഗ്രതയോടെ ഇരിക്കേണ്ടതു പ്രധാനമാണ്. വിവിധ സാഹചര്യങ്ങളിൽ അതു പാലിക്കപ്പെടേണ്ടതു കഠിനമായ ചുമതലയാണ്. അതിർത്തിക്കപ്പുറത്തെ ഭീകര ക്യാംപുകളെക്കുറിച്ചും ഭീകര പരിശീലനത്തെക്കുറിച്ചും അറിയാമെന്ന് കരസേനാ മേധാവി നേരത്തേ പറഞ്ഞിരുന്നു. അവയിൽ ശ്രദ്ധ പുലർത്തുകയും അതിനനുസരിച്ച് പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു പ്രധാന ആക്രമണങ്ങളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ പാക്ക് ഭീകരക്യാംപുകൾക്കു നേരെ ഇന്ത്യ നടത്തിയത്. ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായതിനു മറുപടിയായിട്ടായിരുന്നു 2016ൽ നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജയ്ഷ് ഭീകരകേന്ദ്രത്തെയും ഇന്ത്യ ലക്ഷ്യമിട്ടു.

ALSO READ: അഫ്ഗാനിസ്ഥാനില്‍ തെഹ് രീകി താലിബാന്‍ പാകിസ്ഥാന്‍ തീവ്രവാദിയെ വെടിവെച്ച്‌ കൊന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

കേന്ദ്രമന്ത്രി രാജ്‍നാഥ് സിങ്ങും കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനു പിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. പാക്ക് അധീന കശ്മീരിലെ അതിർത്തിയിലേക്ക് പാക്കിസ്ഥാനികൾ വന്നാൽ ജീവനോടെ തിരിച്ചുപോകാൻ സാധിക്കില്ലെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button