Latest NewsNewsSaudi ArabiaGulf

സൗദിയിൽ വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന : രണ്ട് വിദേശികൾ പിടിയിൽ

റിയാദ് : സൗദിയിൽ വ്യാജ ഇഖാമ നിര്‍മക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത രണ്ടു വിദേശികളെ സൗദി പോലീസ് പിടികൂടി. റിയാദിലെ ദഹറതുലബന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയും, തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയുമായിരുന്നു.

Also read : സൗദിയിൽ കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അറസ്റ്റിലായ രണ്ടുപേരും സുഡാന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ നിന്നും പത്ത് വ്യാജ ഇഖാമകൾ പോലീസ് സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button