Latest NewsNewsIndia

വിമാനം തകര്‍ന്നു വീണ് മരണം

സാഗര്‍: വിമാനം തകര്‍ന്നു വീണു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സ്വകാര്യ ഏവിയേഷന്‍ അക്കാഡമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. പൈലറ്റ് അശോക് മക്വാന(58), ട്രെയിനി പിയുഷ് സിംഗ് ചന്ദല്‍(28) എന്നിവരാണ് മരിച്ചത്.

Read Also : വിമാനം തകര്‍ന്നു വീണു: 9 മരണം, മൂന്ന് പേര്‍ രക്ഷപ്പെട്ടു

ധനാ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേയായിരുന്നു അപകടമുണ്ടായത്. ചിമെസ് ഏവിയേഷന്‍ അക്കാഡമിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. മോശം കാലാവസ്ഥയാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button