Latest NewsKeralaNews

ക്രെ​ഡി​റ്റ് ആ​രും കൊ​ണ്ടു​പോ​കേ​ണ്ട; സൂ​ര്യ​നെ പാ​ഴ്മു​റം​കൊ​ണ്ട് മ​റ‍​യ്ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെന്ന് കാനം

തി​രു​വ​ന​ന്ത​പു​രം: ഭൂ​പ​രി​ഷ്ക​ര​ണം ആ​ദ്യ​ഘ​ട്ടം ഇ​എം​എ​സ് സ​ര്‍​ക്കാ​ര്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യെന്ന പിണറായി വിജയൻറെ വാദങ്ങൾക്ക് മ​റു​പ​ടി​യു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ആ​രും കൊ​ണ്ടു​പോ​കേണ്ടെന്നും ജ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ച​രി​ത്രം അ​റി​യാ​വു​ന്ന​താണെന്നും അദ്ദേഹം പറയുകയുണ്ടായി. ച​രി​ത്രം വാ​യി​ച്ച്‌ പ​ഠി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ച​രി​ത്ര​ത്തി​ല്‍ അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്ക് ഉ​ചി​ത​മാ​യ സ്ഥാ​നം ന​ല്‍​ക​ണം. സൂ​ര്യ​നെ പാ​ഴ്മു​റം​കൊ​ണ്ട് മ​റ‍​യ്ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും അ​ത് പാ​ഴ്ശ്ര​മം മാ​ത്ര​മാ​കു​മെ​ന്നും കാനം പറയുകയുണ്ടായി.

Read also: കേരള സംസ്ഥാന ബാംബൂ കോ‍ർപ്പറേഷൻ അടച്ച് പൂട്ടൽ ഭീഷണിയിൽ; നൂറു കോടി രൂപ അടുത്ത് ബാധ്യത പിണറായി സർക്കാരിന് തലവേദനയാകുന്നു

നേ​ര​ത്തെ, ത​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ച്യു​ത മേ​നോ​നെ പ​രാ​മ​ര്‍​ശി​ക്കാ​തി​രു​ന്ന​തി​ല്‍ സി​പി​ഐ നേ​താ​ക്ക​ള്‍ പ​ര​സ്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി രം​ഗ​ത്ത് വ​ന്നി​രു​ന്നു.ചി​ല​രെ ആ​ക്ഷേ​പി​ക്കാ​ന്‍ നി​ന്നി​ല്ല എ​ന്ന​ത് ശ​രി​യാ​ണ്. കാ​ര്‍​ഷി​ക ബ​ന്ധ ബി​ല്ലി​നെ ത​ക​ര്‍​ക്കാ​ന്‍ കൂ​ട്ടു നി​ന്ന​വ​രു​ടെ പേ​രെ​ടു​ത്തു താ​ന്‍ പ​റ​യാ​ന്‍ നി​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത് പ​റ​ഞ്ഞു. മി​ച്ച ഭൂ​മി ഇ​ല്ലാ​താ​യ​ത് അ​ങ്ങ​നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button