Latest NewsNewsGulfQatar

കൊലപാതകകേസ് : ഖത്തറിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു

ദോഹ : ഖത്തറിൽ കൊലപാതകകേസിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യൻ പ്രവാസിക്ക് പത്ത് വർഷം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് 2,60,000 റിയാൽ ദയാധനം നൽകാനും ഉത്തരവിൽ പറയുന്നു. തെളിവുകളുടെ അഭാവത്തിൽ മറ്റൊരു പ്രതിയെ കോടതി വിട്ടയച്ചു.

Also read : സൗദിയില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍

പ്രവാസികളായ രണ്ട് പേർ തമ്മിൽ ഗ്രോസറി കടയ്ക്ക് മുമ്പിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. പ്രതികൾ പ്രവാസിയുടെ മുറിയിൽ കയറി ടി കൊണ്ട് ഗുരുതരമായി മർദിക്കുകയായിരുന്നു. തലയോട്ടിയിലുണ്ടായ ഗുരുതരമായ പരുക്കാണു മരണകാരണമെന്ന് പ്രാദേശിക ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close