Latest NewsNewsIndia

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ? തീരുമാനം അടുത്തയാഴ്ച്ച; കേന്ദ്ര നേതാക്കള്‍ എത്തും

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച്ച തെരഞ്ഞെടുത്തേക്കും. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ എത്തുന്നതിനാണ് സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കേന്ദ്ര നേതാക്കൾ ഇത് സംബന്ധിച്ച് ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല.

കെ സുരേന്ദ്രനെ കൂടാതെ എം.ടി.രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. എന്നാല്‍ അധ്യക്ഷനെ സംബന്ധിച്ച് ഐകകണ്ഠ്യേന ഒരു തീരുമാനം കേന്ദ്ര നേതാകകളുമായുള്ള ചർച്ചകൾക്ക് ശേഷമെ ഉണ്ടാവുകയുള്ളു.

ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതാക്കള്‍ ഉടൻ കേരളത്തിലെത്തും. ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവരാണ് അടുത്തദിവസം കേരളത്തില്‍ വരുന്നത്. ചൊവ്വാഴ്ച സംസ്ഥാന നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും.

ALSO READ: സമ്പത്തില്ലെങ്കിലും സമ്പത്തിന് ക്യാബിനറ്റ് പദവി; കേരളത്തിന്റെ പ്രതിനിധിയുടെ സ്റ്റാഫുകൾക്ക് ശമ്പളയിനത്തില്‍ മാത്രം നൽകുന്നത് ലക്ഷങ്ങൾ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് അവസാനിപ്പിക്കാതെ പിണറായി സർക്കാർ

കേരളത്തിലെ നേതാക്കളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയാണ് കേന്ദ്ര നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വിവിധ മോര്‍ച്ച നേതാക്കളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നതിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് പാര്‍ട്ടിയുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button