KeralaLatest NewsNews

നാല് വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരൻ പിടിയിൽ

കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരൻ പിടിയിൽ. പെരുമ്പാവൂരിലാണ് സംഭവം. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയും പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനുമായ പഴനിയാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ പഴനി എത്തുകയും പെൺകുട്ടിയെ കൂട്ടിക്കൊണ്ട് മുടിക്കലിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.മാതാപിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീടിന് സമീപത്തുനിന്ന് ഇന്ന് ഉച്ചയോടെയാണ് പഴനിയെ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button