Latest NewsNewsIndia

സംശയങ്ങള്‍ തീര്‍ക്കാന്‍ മുസ്ലീങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ലഘുലേഖ വിതരണം ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നൗ: സംശയങ്ങള്‍ തീര്‍ക്കാന്‍ മുസ്ലീങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ലഘുലേഖ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിതരണം മാത്രമല്ല ആദിത്യനാഥ് ചെയ്തത് സംശയമുള്ള കാര്യങ്ങള്‍ വായിച്ച് ഉത്തരം കണ്ടെത്താനും നിര്‍ദ്ദേശിക്കുന്നു.

ബിജെപി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉത്തര്‍ പ്രദേശില്‍ ലഘുലേഖ വിതരണം ചെയ്തത്.ഗോരഖ്പൂരിലെ ഹാജി ചൗധരി കൈഫുല്‍ വാര എന്ന വ്യക്തിയുടെ കടയിലാണ് യോഗി ആദിത്യനാഥ് ആദ്യം ലഘുലേഖ വിതരണം ആരംഭിച്ചത്.ലഘുലോഖ വിതരണത്തിനായി നിരവധി മുസ്ലീം സമുദായ നേതാക്കളെ ആദിത്യനാഥ് സന്ദര്‍ശിച്ചു.

‘പൗരത്വ നിയമ ഭേദഗതി, പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്, മറിച്ച് പൗരത്വം ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതല്ല. എന്നാല്‍ ഈ വിഷയത്തില്‍ ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരിക്കുന്ന വ്യക്തി ദേശീയ പൗരത്വ രജിസ്റ്റര്‍ പൂരിപ്പിക്കുന്നില്ലെങ്കില്‍, അദ്ദേഹം പ്രീണന രാഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് പറയാന്‍ കഴിയുമെന്ന് ആദിത്യനാഥ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button