Latest NewsNewsIndia

ലക്ഷ്യമിടുന്ന കാര്യങ്ങൾ നേടിയെടുക്കുന്നതിൽ ചൈനക്കാരെ മാതൃകയാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ന്യൂഡല്‍ഹി: ചൈനക്കാര്‍ അവര്‍ ലക്ഷ്യമിടുന്നകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെ മികച്ചവരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പരിണാമത്തിലൂടെയും ആകസ്മികതയിലൂടെയും നിങ്ങള്‍ക്ക് ഒരു വലിയ ശക്തി ആകാനാകില്ല. അതിന് നേതൃത്വവും പരിശ്രമവും ആവശ്യമാണ്. പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ഇന്ത്യ ചൈനയില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. ചൈനയുടെ കഥ നമ്മള്‍ ചിട്ടയോടെ നോക്കി കാണണം അദേഹം പറഞ്ഞു.

നമ്മള്‍ക്ക് ഇന്ന് അലസത കുറവാണ്. ഒരു പ്രമുഖ ശക്തിയാകണമെന്ന ആഗ്രഹം നമുക്കുണ്ട്, നമ്മള്‍ ഇതുവരെ ഒരു പ്രമുഖ ശക്തിയല്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ചൈനയെ കുറിച്ചുള്ള ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

ജെഎൻയുവിലെ സംഭവങ്ങളെ കുറിച്ചും അദേഹം പ്രതികരിച്ചു. താന്‍ ജെഎന്‍യുവില്‍ പഠിക്കുന്ന സമയത്തൊന്നും അവിടെ ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും കണ്ടിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും എസ്.ജയശങ്കര്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികളെയും ഇടതുപാര്‍ട്ടികളെയും ആക്ഷേപിക്കാനായി ബി.ജെ.പി. ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ടുക്ഡെ, ടുക്ഡെ ഗാങ്’. ആക്രമണത്തിനു തൊട്ടുപിന്നാലെ, ജെ.എന്‍.യു.വിന്റെ പാരമ്പര്യത്തിനു നിരക്കാത്ത സംഭവമാണുണ്ടായതെന്ന് അവിടത്തെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ജയശങ്കര്‍ പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നവരാണ് മോദി സര്‍ക്കാര്‍.  പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നങ്ങളായ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, അയോദ്ധ്യ എന്നിവ പരിഹരിച്ചതില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button