UAELatest NewsNews

5300ലധികം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി നിസാൻ

അബുദാബി: കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. യുഎഇയില്‍ 2010നും 2013നും ഇടയ്ക്ക് വിപണിയിലെത്തിച്ച നിസാന്‍ ടിഡ കാറുകളാണ് എയര്‍ ബാഗുകളില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിക്കുക. 5300ലധികം കാറുകളിൽ തകരാർ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

അന്തരീക്ഷത്തിലെ ഈര്‍പ്പവും മാറിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന താപനിലയും പാസഞ്ചര്‍ എയര്‍ബാഗുകളുടെ ഇന്‍ഫ്ലേറ്റര്‍ പ്രൊപ്പലന്റുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. യുഎഇ സാമ്പത്തികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടിയെന്നു നിസാന്‍ വാഹനങ്ങളുടെ മിഡില്‍ ഈസ്റ്റ് ഡിസ്ട്രിബ്യൂട്ടര്‍ അല്‍ മസഉദ് ഓട്ടോമൊബൈല്‍സ് അറിയിച്ചു.

Also read : കാത്തിരിപ്പുകൾക്ക് വിരാമം : ക്ലാസിക് 350 ബിഎസ്6 മോഡൽ ജനുവരി 7ന് അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

വാഹനങ്ങള്‍ തിരിച്ചുവിളിച്ച് എയര്‍ ബാഗുകള്‍ പരിശോധിച്ച് ആവശ്യമായ ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കും. തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച വാഹനങ്ങളുടെ ഉടമകളെ നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കുമെന്നും എന്ത് ചെയ്യണമെന്ന് വ്യക്തമാക്കണമെന്നും അധികൃതർ അറിയിച്ചു. 2019 ജൂണിൽ യുഎഇയില്‍ നിസാന്‍ മറ്റൊരു മോഡൽ 16,365 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. എഞ്ചിന്‍ റൂമില്‍ നിന്നുണ്ടാവുന്ന പ്രത്യേക ശബ്ദത്തെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button