Latest NewsJobs & VacanciesNews

മികച്ച തൊഴിലവസരവുമായി എസ്ബിഐ : അപേക്ഷ ക്ഷണിച്ചു

മികച്ച തൊഴിലവസരവുമായി എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). ക്ലറിക്കല്‍ കേഡറില്‍ പെടുന്ന ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത. ഡിഗ്രി അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലായി 8000 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരള സര്‍ക്കിളില്‍ 400 ഒഴിവുകളുണ്ട്. സംവരണവിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കുമായി മാറ്റിവെച്ച 224 ബാക്ക്ലോഗ് ഒഴിവുകളും ഇതോടൊപ്പം നികത്തും.

Also read : പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കാൻ നിർദേശം

പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായിരിക്കും എഴുത്തുപരീക്ഷ. 2020 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിൽ പ്രാഥമിക പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്കുള്ള മെയിന്‍ പരീക്ഷ ഏപ്രില്‍ 19-ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :  https://bank.sbi/web/careers, https://www.sbi.co.in/web/careers

അവസാന തീയതി : ജനുവരി 26

shortlink

Related Articles

Post Your Comments

Related Articles


Back to top button