KeralaLatest NewsNews

ഇരുപതുലക്ഷം രൂപയെങ്കിലും കിട്ടിയിരുന്നെങ്കില്‍ അവനെ പേടിച്ച് തങ്ങള്‍ എവിടെയെങ്കിലും മാറിത്താമസിക്കുമായിരുന്നു…. ഇനി മകളുറങ്ങുന്ന മണ്ണ് വിട്ട് എവിടെയും പോകില്ലെന്ന് അജിത്

തിരുവനന്തപുരം: ഇരുപതുലക്ഷം രൂപയെങ്കിലും കിട്ടിയിരുന്നെങ്കില്‍ അവനെ പേടിച്ച് തങ്ങള്‍ എവിടെയെങ്കിലും മാറിത്താമസിക്കുമായിരുന്നു…. ഇനി മകളുറങ്ങുന്ന മണ്ണ് വിട്ട് എവിടെയും പോകില്ലെന്ന് അജിത് . തിരുവനന്തപുരം കാരക്കോണത്ത് കാരക്കോണത്ത് പത്തൊന്‍പതുകാരിയെ കാമുകന്‍ വീട്ടില്‍ കടന്നുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പ്രതികരണം. പ്രതിയായ അനു തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അച്ഛന്‍ അജിത് പറയുന്നു.ആറുമാസം മുന്‍പാണ് പോലീസ് സ്റ്റേഷനില്‍ അനുവിനെയും അച്ഛന്‍ മണിയനെയും വിളിച്ചു വരുത്തി അഷികയെ ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി വാങ്ങിയത്.

Read Also : എന്റെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള എന്റെ വാവ; പ്രണയത്തില്‍ നിന്നും അഷിക പിന്മാറിയതോടെ ഒറ്റയ്ക്ക് ജീവിക്കാനാകില്ലെന്ന ഉറപ്പുമായി അനു എത്തി; കാരക്കോണത്തെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍, ഇതിനു ശേഷവും അനു, അഷികയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
അനുവിന്റെ നിരന്തര ഭീഷണി കാരണം വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്കു മാറിത്താമസിക്കാനും ശ്രമം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അഷികയെ കൊലപ്പെടുത്തിയത്. അപ്പുവാസു നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി കതക് ചവിട്ടി തുറപ്പോള്‍ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു.

വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അഷിക വീട്ടില്‍ വച്ചു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button