USALatest NewsNewsGulf

ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് പ്രസിഡന്റ് ബര്‍ഹാം സാലിഹ്

ബാഗ്ദാദ്: ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്. മേഖലയിലെ അപകടകരമായ നീക്കങ്ങളില്‍ ഭയമുണ്ടെന്നും ഇറാഖ് അതിര്‍ത്തിക്കുള്ളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാഖിന്റെ പരമാധികാരത്തിന് മേല്‍ ഇറാന്‍ തുടര്‍ച്ചയായി കടന്നുകയറുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതായും ഇറാഖ് പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിക്കുന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്റെ നടപടിയെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് രംഗത്തെത്തിയത്.

ALSO READ: വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ്‌ ട്രംപ്

ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button