Latest NewsNewsIndia

പൗരത്വനിയമം നടപ്പിലാക്കാൻ വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ, ജനുവരി 10 മുതൽ നിയമം രാജ്യത്ത് നിലവിൽ വന്നു, പ്രതിഷേധങ്ങൾ കണ്ട് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ദില്ലി: പൗരത്വനിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ പ്രതിഷേധങ്ങൾ കണ്ട് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം. ജനുവരി പത്ത് മുതൽ നിയമം രാജ്യത്ത് നിലവിൽ വന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിപക്ഷ പാർട്ടികളും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രതിഷേധം തുടരുമ്പോഴാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.

നിയമത്തിന്റെ ചട്ടങ്ങള്‍ രൂപം കൊടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്.മാത്രമല്ല നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ നിലനില്‍ക്കെയാണ് നിര്‍ണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങള്‍. മതപീഡനത്തെ തുടര്‍ന്ന് 2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button