KeralaLatest NewsNews

മരടിൽ നിരോധനാജ്ഞ, ഫ്ലാറ്റുകൾ നാളെ മുതൽ പൊളിച്ച് തുടങ്ങും

മരട്: മരടിലെ ഫ്ലാറ്റുകൾക്ക് ഇനി മണിക്കൂറുകളുടെ ആയുസ് മാത്രം. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. മോക്ക് ഡ്രില്ലും വിജയകരമായതോടെ നാളെ രാവിലെ 11 മണിക്ക് തന്നെ ആദ്യ ഫ്ലാറ്റ് നിലം പതിക്കും. നാളെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് നിരോധനാജ്ഞ. 200 മീറ്ററിലാണ് നിരോധാനാജ്ഞ.

ഫ്ലാറ്റുകൾ പൊളിക്കുന്ന രണ്ടു ദിവസവും 144 നിലനിൽക്കും. മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം നടക്കുമ്പോൾ 200 മീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നു ജില്ലാ കലക്ടർ എസ്. സുഹാസ് പറഞ്ഞു. 11ന് രാവിലെ 9 മുതൽ കുണ്ടന്നൂർ – തേവര പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 200 മീറ്റർ ചുറ്റളവിൽ വരുന്നതിനാൽ കൊച്ചി ബൈപാസിലും കുറച്ചു നേരത്തേക്കു ഗതാഗത നിയന്ത്രണമുണ്ടാകും. ഇതിനു വേണ്ടി ബദൽ ഗതാഗത മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കുക. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പരിസര വാസികൾ ആശങ്കയിലാണ്. പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്നതാണ് ഇവരുടെ പ്രധാന ആശങ്ക. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് ഡ്രോണുകൾ പറത്തുന്നതിന് നിരോധനമുണ്ട്. സ്ഫോടന വസ്തുക്കളെല്ലാം ഫ്ലാറ്റുകളിൽ നിറച്ചു കഴിഞ്ഞു. ബ്ലാസ്റ്റ് ഷെഡിൽ ഇരുന്നാണ് വിദഗ്ത സംഘം സ്ഫോടനം നിയന്ത്രിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button