KeralaLatest NewsNews

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് വ്യക്തമാക്കി കളക്ടര്‍ എസ്. സുഹാസ്. കൂട്ടായ പ്രയത്നമൂലമാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചില്ല. കായലില്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിനു സമീപത്തെ അംഗണവാടിക്ക് നേരിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചതെന്നും കെട്ടിടം സുരക്ഷിതമാണെന്നും കളക്ടര്‍ അറിയിച്ചു.

Read also: ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ല്‍ നി​ന്നു​യ​ര്‍​ന്ന പൊ​ടി​പ​ട​ല​ങ്ങ​ളു​ടെ അ​ള​വ് ക​ണ്ടെ​ത്താ​ന്‍ പ​ഠ​നം നടത്തും

സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകര്‍ത്തപ്പോള്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നു പൊങ്ങി കാഴ്ച ആദ്യം മറച്ചെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഫ്‌ളാറ്റ് അവശിഷ്ടങ്ങളെല്ലാം പ്രദേശത്ത് തന്നെ പതിക്കുകയായിരുന്നു. പൊടിപടലങ്ങള്‍ നിയന്ത്രിക്കാന്‍ ഫയര്‍ ഫോഴ്സ് സംഘം അടക്കം നേരത്തെ തന്നെ സജ്ജമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button